ഡിബിവൈഇഎസ് 25– ാം വാർഷികം ആഘോഷിച്ചു
Thursday, December 8, 2016 3:06 PM IST
ഗോഹട്ടി: ഡോൺ ബോസ്കോ യൂത്ത് ആൻഡ് എഡ്യുക്കേഷണൽ സർവീസസ് (ഡിബിവൈഇഎസ്) ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചു. വിദ്യാഭ്യാസ, യുവശാക്‌തീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്‌ഥാനമാണിത്.

ആസാം മുൻ മുഖ്യമന്ത്രി പ്രഫു ല്ല കുമാർ മഹന്ത മുഖ്യാതിഥിയാ യി. ഗോഹട്ടി ആർച്ച് ബിഷപ് ഡോ. ജോൺ മൂലച്ചിറ, കോട്ടൺ കോളജ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ധ്രുബ്ജ്യോതി സൈകിയ, തേസ്പൂർ യൂണിവേഴ്സിറ്റി മുൻ വിസി പ്രഫ. അമർജ്യോതി ചൗധരി, ആസാം മുഖ്യമന്ത്രിയുടെ മുൻ ചീഫ് അഡ്വൈസർ ഡോ. ജയന്തോ മാധവ് തുടങ്ങിയവർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തു.


ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിൻഷ്യലും സ്‌ഥാപക ഡയറക്ടറുമായ ഫാ. വി.എം.തോമസ് പ്രസംഗിച്ചു. ഘാർഖുലി ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ പാറയ്ക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.