റബർ: കേന്ദ്രം ഉറപ്പു നൽകിയെന്ന് പി.സി. തോമസ്
റബർ: കേന്ദ്രം ഉറപ്പു നൽകിയെന്ന് പി.സി. തോമസ്
Thursday, December 8, 2016 3:06 PM IST
ന്യൂഡൽഹി: റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് അറിയിച്ചു. കേരളത്തിലെ പ്രശ്നങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും ചർച്ച നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി ഇടപെടാമെന്ന് അദ്ദേഹവും ഉറപ്പ് നൽകിയിട്ടുണ്ട്.

റബർ, ഏലം, കുരുമുളക്, നെല്ല്, നാളികേരം, അടക്ക എന്നീ കാർഷിക വിളകളുടെ പ്രതിസന്ധി കാര്യത്തിലും ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിച്ചിട്ടുണ്ടെന്നും പി.സി. തോമസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.