ജയയ്ക്കു പ്രണാമമർപ്പിക്കാൻ ആയിരങ്ങൾ മറീന ബീച്ചിൽ
ജയയ്ക്കു പ്രണാമമർപ്പിക്കാൻ ആയിരങ്ങൾ  മറീന ബീച്ചിൽ
Wednesday, December 7, 2016 3:33 PM IST
ചെന്നൈ: തമിഴ് നടൻ അജിത് കുമാറും ഭാര്യ ശാലിനിയും അടക്കം ആയിരങ്ങൾ ജയലളിത അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചിൽ പ്രണാമമർപ്പിക്കാൻ ഇന്നലെ എത്തി. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം മറീന ബീച്ചിലായിരുന്നു. എം.ജി.ആറിന്റെ ശവകുടീരത്തിനു സമീപത്തുതന്നെയാണ് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ജയയുടെ സംസ്കാരവും.

ആയിരക്കണക്കിന് എഐഎഡിഎംകെ പ്രവർത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും തമിഴ്നാടിന്റെ അമ്മയ്ക്ക് പ്രണാമമർപ്പിക്കാൻ മറീന ബീച്ചിൽ ഇന്നലെ എത്തി. എഐഎഡിഎംകെ എംപിമാരും എംഎൽഎമാരും പ്രവർത്തകരും തലമുണ്ഡനം ചെയ്തു. കുടുംബത്തിലെ ഒരംഗം മരിച്ചാൽ തലമുണ്ഡനം ചെയ്യുക പതിവാണെന്നും ജയ തങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നെന്നും ഇവർ പറഞ്ഞു. ജയയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ്ഗാർഡനിലെ വേദനിലയത്തിലും ആളുകൾ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.