ആളുംആരവവുമില്ലാതെ പോയസ് ഗാർഡൻ
ആളുംആരവവുമില്ലാതെ പോയസ് ഗാർഡൻ
Wednesday, December 7, 2016 3:33 PM IST
ചെന്നൈ: സുരക്ഷാ ഉദ്യോഗസ്‌ഥരും ബാരിക്കേഡുകളാൽ തീർത്ത മതിലുകളും സുരക്ഷാ ചട്ടക്കൂടൊരുക്കിയ പോയസ്ഗാൻഡൻ ഇന്നലെ ആളും അനക്കവും ഇല്ലാതെ ഏകാന്തമായിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ്ഗാർഡനിലെ വേദ നിലയത്തിൽ വിരലിൽ എണ്ണാവുന്ന സുരക്ഷാ ഭടന്മാർ മാത്രമേ ഉണ്ടായിരുന്നള്ളൂ.

ജയലളിത മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും പോയസ്ഗാർഡനിൽ സുരക്ഷയ്ക്കോ ആളനക്കത്തിനോ കുറവില്ലായിരുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരുടെയും നേതാക്കളുടെയും നിരന്തര സാന്നിധ്യത്താൽ ആഘോഷമുഖരിതമായിരുന്നു ഇതുവരെ പോയസ്ഗാർഡൻ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥരടക്കമുള്ളവരുടെ സാന്നിധ്യം പോയസ്ഗാർഡനു രാജകീയ പ്രൗഢിയേകിയിരുന്നു. ജയാഘോഷങ്ങളിൽ ആരവമുയർന്ന പോയസ്ഗാർഡൻ ജയയുടെ വിയോഗത്താൽ ദുഃഖാർത്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.