മമതയുടെ വിമാനം: ആറു പൈലറ്റുമാർക്ക് സസ്പെൻഷൻ
മമതയുടെ വിമാനം: ആറു പൈലറ്റുമാർക്ക് സസ്പെൻഷൻ
Wednesday, December 7, 2016 3:10 PM IST
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന വിമാനം ഇന്ധനമില്ലാതെ വന്നപ്പോൾ, അടിയന്തരമായി നിലത്തിറക്കാൻ വൈകിയ സംഭവത്തിൽ ആറു പെലറ്റുമാർക്കു സസ്പെൻഷൻ.

നോട്ട് അസാധുവാക്കലിനെതിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്കു തിരികെ പോവുകയായിരുന്നു മമത. ഇന്ധനം തീരാറായ വിമാനം കോൽക്കത്ത വിമാനത്താവളത്തിനടുത്ത് എത്തിയെങ്കിലും പെട്ടെന്നിറക്കാനായില്ല. ലാൻഡ് ചെയ്യാനായി ഒരേ സമയം ഏഴ് വിമാനങ്ങൾ ആകാശത്തുണ്ടായിരുന്നതാണു താമസം നേരിടാൻ കാരണം.മമത സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കു പുറമേ, ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളിലെ രണ്ടു പൈലറ്റുമാരെ വീതം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.