ജയലളിത ഉടൻ ആശുപത്രി വിടുമെന്ന് അണ്ണാ ഡിഎംകെ
ജയലളിത ഉടൻ ആശുപത്രി വിടുമെന്ന് അണ്ണാ ഡിഎംകെ
Wednesday, October 26, 2016 12:23 PM IST
ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുകയാണെന്നും ഉടൻ ആശുപത്രിവിടുമെന്നും പാർട്ടി വക്‌താവ് സി.ആർ. സരസ്വതി. പാർട്ടി പ്രവർത്തകരുടെ പ്രാർഥനയും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണവുമാണു ജയലളിത ആരോഗ്യസ്‌ഥിതി വീണ്ടെടുക്കാൻ കാരണമായതെന്നും സരസ്വതി കൂട്ടിച്ചേർത്തു. പനിയും നിർജലീകരണവും മൂലം സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയ്ക്ക് അണുബാധയുണ്ടായതിനാലാണു വിദഗ്ധ ചികിത്സ വേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.