കാഷ്മീരി ഗായിക രാജ് ബീഗം അന്തരിച്ചു
കാഷ്മീരി ഗായിക രാജ് ബീഗം അന്തരിച്ചു
Wednesday, October 26, 2016 11:55 AM IST
ശ്രീനഗർ: കാഷ്മീരിന്റെ വാനമ്പാടി എന്ന പേരിൽ പ്രശസ്തയായ ഗായിക രാജ് ബീഗം അന്തരിച്ചു. 89 വയസായിരുന്നു. ശ്രീനഗറിനു സമീപം ചനപോറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ബീഗം. രണ്ട് ആൺമക്കളും ബീഗത്തിനുണ്ട്. 1927 ലാണ് ബീഗത്തിന്റെ ജനനം. ബീഗത്തിന്റെ ഗാനങ്ങൾക്ക് പാക്കിസ്‌ഥാനിലും വലിയ ആരാധകരുണ്ടായിരുന്നു. ബീഗത്തിന്റെ ജീവിതം മാറി മറിയുന്നത് 27ാം വയസിൽ റേഡിയോ കാഷ്മീരിൽ ജോലിക്കു ചേരുന്നതോടെയാണ്. 32 വർഷം റേഡിയോ കാഷ്മീരിൽ ബീഗം ഗായികയായിരുന്നു. രാജ് ബീഗത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു കണക്കും ലഭ്യമല്ല. 2002ൽ രാജ്യം രാജ് ബീഗത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 2009 ൽ ജമ്മുകാഷ്മീർ സർക്കാരിന്റെയും 2013 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.