താത്കാലികക്കാർക്കു സ്‌ഥിരജീവനക്കാരുടെ വേതനം നൽകണം: സുപ്രീംകോടതി
താത്കാലികക്കാർക്കു സ്‌ഥിരജീവനക്കാരുടെ വേതനം നൽകണം: സുപ്രീംകോടതി
Wednesday, October 26, 2016 11:45 AM IST
ന്യൂഡൽഹി: കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ നിയമിക്കുന്ന താത്കാലിക ജീവനക്കാർക്കു സ്‌ഥിരം ജീവനക്കാരുടെയത്ര വേതനം നൽകണമെന്നു സുപ്രീംകോടതി. തുല്യജോലിക്കു തുല്യവേതന തത്ത്വം കരാർ അടിസ്‌ഥാനത്തിലുള്ള താത്കാലിക ജീവനക്കാർക്കും ബാധകമാണെന്നു ജസ്റ്റീസുമാരായ ജെ.എസ്. ഖെഹാറും എസ്.എ. ബോബ്ഡെയുമടങ്ങിയ ബെഞ്ച് വിധിച്ചു.

പഞ്ചാബ് സംസ്‌ഥാന ഗവൺമെന്റിലെ താത്കാലിക ജീവനക്കാരുടെ കേസിലാണു വിധി.

താത്കാലിക ജീവനക്കാർക്കു റെഗുലർ ജീവനക്കാരുടെ സ്കെയിലിന്റെ തുടക്കശമ്പളത്തിന് അർഹത ഇല്ലെന്നു ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരേയുള്ള അപ്പീലാണ് സുപ്രീംകോടതി അനുവദിച്ചത്. ഇതു ലക്ഷക്കണക്കിനു താത്കാലിക ജീവനക്കാർക്കു നേട്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.