യശ്വന്ത് സിൻഹ നയിച്ച സംഘം ഹുറിയത്ത് നേതാക്കളുമായി ചർച്ച നടത്തി
യശ്വന്ത് സിൻഹ നയിച്ച സംഘം ഹുറിയത്ത് നേതാക്കളുമായി ചർച്ച നടത്തി
Tuesday, October 25, 2016 12:44 PM IST
ശ്രീനഗർ: മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാഷ്മീരിലെ വിഘടനവാദി നേതാക്കളുമായി ചർച്ച നടത്തി. സയീദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരുമായാണു സംഘം ചർച്ച നടത്തിയത്.

അതേസമയം, സിൻഹയുടെ നേതൃത്വത്തിൽ വിഘടനവാദികളുമായി ചർച്ച നടത്തിയത് തങ്ങളുടെ സംഘമല്ലെന്നു ബിജെപി വ്യക്‌തമാക്കി. സ്വന്തം താത്പര്യപ്രകാരമാണ് ഒരു സംഘം വിഘടനവാദികളുമായി ചർച്ച നടത്തിയതെന്നും കേന്ദ്ര സർക്കാരിന് ഇതിൽ പങ്കില്ലെന്നും ആഭ്യന്തര മന്ത്രാലയവും വ്യക്‌തമാക്കി.


ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത് ഹബീബുള്ള, മുൻ എയർ വൈസ് മാർഷൽ കപിൽ കാക്, മുതിർന്ന മാധ്യമപ്രവർത്തകൻ ഭരത് ഭൂഷൻ, സെന്റർ ഫോർ ഡയലോഗ് ആൻഡ് റികൺസീലിയേഷൻ പ്രതിനിധി സുശോഭ ബാർവേ എന്നിവരായിരുന്നു കാഷ്മീർ സന്ദർശിച്ച സംഘത്തിലെ മറ്റംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.