കാഷ്മീരിൽ മൂന്നു സ്കൂളുകൾക്കു തീ വച്ചു
കാഷ്മീരിൽ മൂന്നു സ്കൂളുകൾക്കു തീ വച്ചു
Tuesday, October 25, 2016 12:28 PM IST
ശ്രീനഗർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാഷ്മീരിലെ മൂന്നു സ്കൂളുകൾ അജ്‌ഞാതർ അഗ്നിക്കിരയാക്കി. ഇതേത്തുടർന്ന് സംസ്‌ഥാനത്തെ സ്കൂളുകൾ കനത്ത സുരക്ഷ ഒരുക്കാൻ സർക്കാർ നിർദേശിച്ചു. നൂർബാഗ് മേഖലയിലെ സർക്കാർ സ്കൂളിനാണ് അക്രമികൾ ആദ്യം തീയിട്ടത്. തുടർന്ന് അനന്തനാഗ് ജില്ലയിലെ ഐഷ്മുഖം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും അതിനുശേഷം ബന്ദിപ്പോറ ജില്ലയിലെ സദ്രുകോട് ഗവൺമെന്റ് മിഡിൽ സ്കൂളിലുമാണ് അജ്‌ഞാതർ തീയിട്ടത്.


തീപിടിത്തത്തിലും അഗ്നിശമന ഉദ്യമത്തിനിടയിലും സ്കൂളുകൾക്ക് കനത്ത നാശനഷ്‌ടമുണ്ടായി. സ്കൂളുകൾക്കെതിരായ ആക്രമണത്തിനു പിന്നിൽ ഭീകരവാദികളാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസിന്റെ രാത്രി പരിശോധന ശക്‌തമാക്കിയതായി പോലീസ് മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.