അഖിലേഷിനെ പുറത്താക്കില്ലെന്നു മുലായം സിംഗ്
അഖിലേഷിനെ പുറത്താക്കില്ലെന്നു മുലായം സിംഗ്
Monday, October 24, 2016 12:09 PM IST
ലക്നോ: അഖിലേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കില്ലെന്നു മുലായം വ്യക്‌തമാക്കി. ഉൾപാർട്ടി കലഹം രൂക്ഷമായതോടെ അഖിലേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയേക്കുമെന്നു സൂചനകളുണ്ടായിരുന്നു. ഭിന്നത മറന്ന് എല്ലാവരും ഒന്നിച്ചു നീങ്ങണമെന്ന പൊതുവികാരമാണ് മുലായം യോഗത്തിൽ പങ്കുവച്ചത്. യുവാക്കൾ തനിക്കൊപ്പമുണ്ട്.

താൻ ഉണ്ടാക്കിയ പാർട്ടിയാണിത്. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്‌ഥ തന്നെ ദുഃഖിപ്പിക്കുന്നതായും മുലായം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദാഹരിച്ചും അദ്ദേഹം പാർട്ടി പ്രവർത്തകരെ ഒന്നാക്കാൻ ശ്രമിച്ചു. പാവപ്പെട്ട കുടുംബപശ്ചാത്തലത്തിൽനിന്നു വരുന്ന മോദി, കഠിനാധ്വാനത്തിലൂടെയും സമ്പൂർണ സമർപ്പണത്തിലൂടെയുമാണ് പ്രധാനമന്ത്രി സ്‌ഥാനത്തേക്കെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.