ജെഎൻയു: വിദ്യാർഥിയെ കണ്ടെത്തുന്നവർക്കു പാരിതോഷികം
ജെഎൻയു: വിദ്യാർഥിയെ കണ്ടെത്തുന്നവർക്കു പാരിതോഷികം
Monday, October 24, 2016 12:09 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് പതിനൊന്നു ദിവസം മുമ്പു കാണാതായ വിദ്യാർഥി നജീബ് അഹമ്മദിനെക്കുറിച്ചു വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയർത്തി.

ഈ മാസം 14ന് എബിവിപി പ്രവർത്തകർ നടത്തിയ സംഘടിത അക്രമത്തിനു പിറ്റേന്ന് കാണാതായ സംഭവം ചർച്ച ചെയ്യാൻ ഡൽഹി പോലീസ് കമീഷണറെ സന്ദർശിച്ചശേഷം വൈസ്ചാൻസലർ ഡോ. എം. ജഗദേശ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് എല്ലാവിധ സാധ്യതകളും തേടുന്നുണ്ടെന്നു കമ്മീഷണർ അലോക് കുമാർ സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.