മണിപ്പൂർ മുഖ്യമന്ത്രിക്കു നേരേ വധശ്രമം
Monday, October 24, 2016 12:09 PM IST
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിംഗിനു നേരേ വധശ്രമം. ഉഖ്രൂലിൽ ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കാൻ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രി തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും രണ്ടു സുരക്ഷാ ഭടൻമാർക്കു പരിക്കേറ്റു. തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടു പേർ മഖ്യമന്ത്രിക്കു നേരേ ഗ്രനേഡ് എറിയുകയായിരുന്നു. പിന്നാലെ വെടിവയ്പുമുണ്ടായി. രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ മൂന്നു വാഹനങ്ങൾക്കും നാശനഷ്‌ടമുണ്ടായിട്ടുണ്ട്.
ഉപമുഖ്യമന്ത്രി ഗെയ്ഖാൻ ഗമിംഗും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.