മാനഭംഗക്കേസ്: ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ തള്ളി
Monday, October 24, 2016 12:09 PM IST
ന്യൂഡൽഹി: മാനഭംഗക്കേസിൽ വിചാരണ നേരിടുന്ന ആത്മീയഗുരു ആശാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. എ.കെ. സിക്രി, എൻ.വി.ആർ രമണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ആയുർവേദ ചികിത്സക്കായി ഡൽഹിയിൽ പോകണമെന്നാവശ്യപ്പെട്ടായിരുന്നു ആശാറാം ബാപ്പു ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, ചികിത്സ ആവശ്യമുള്ളപ്പോൾ രാജസ്‌ഥാനിൽ തന്നെയുള്ള എയിംസ് ആശുപത്രിയിലോ രാജസ്‌ഥാൻ ആയുർവേദ ആശുപത്രിയിലൊ ജുഡീഷൽ കസ്റ്റഡിയിൽ ചികിത്സ തേടാമെന്നു കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.