അതിർത്തിയിൽ വീണ്ടും വെടി
അതിർത്തിയിൽ വീണ്ടും വെടി
Friday, September 30, 2016 12:44 PM IST
ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക്കിസ്‌ഥാന്റെ പ്രകോപനം. ജമ്മു കാഷ്മീരി ലെ അഖ്നൂർ സെക്ട റിലുള്ള നിയന്ത്രണരേഖയിലാണു പാക് സൈ ന്യം വെടിവയ്പ് നടത്തിയത്. ഇന്നലെ അർധരാത്രി പാക് സൈന്യം ഇടവിട്ട് വെടിവയ്പ് നടത്തി.പുൽവാമ ജില്ലയിലെ ചപ്രി യൽ, സംനം മേഖലകളിലും വെടിവച്ചു. ആളപായമില്ല.

സെപ്റ്റംബറിൽ ഇത് അഞ്ചാം തവണയാണു പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്, 36 മണിക്കൂറിനുള്ളിൽ മൂന്നാമത്തെതും. കഴിഞ്ഞ വർഷം പാക് സൈന്യം അതിർത്തിയിൽ നടത്തിയ വെടിവയ്പിൽ 16 സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. 71 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 405 തവണയാണ് അതിർത്തി ലംഘിച്ച് പാക് സൈന്യം കഴിഞ്ഞ വർഷം വെടിവയ്പ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.