ആർഎസ്എസിനെതിരായ പോരാട്ടം തുടരും: രാഹുൽ
ആർഎസ്എസിനെതിരായ പോരാട്ടം തുടരും: രാഹുൽ
Thursday, September 29, 2016 12:37 PM IST
ഗോഹട്ടി: ആർഎസ്എസിന് തനിക്കെതിരേ എത്ര കേസുകൾ വേണമെങ്കിലും കൊടുക്കാമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അവർക്കെതിരേയുള്ള പോരാട്ടം ആശയപരമാണ്. ഒരിക്കലും അവരോട് ആശയപരമായി യോജിക്കാനാവില്ല. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ സംഘടനകൾക്ക് എതിരാണ് താനെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസ് സമർപ്പിച്ച ബാർപേട്ട സത്ര മാനനഷ്‌ട കേസിൽ രാഹുൽ ഗാന്ധി ഗോഹട്ടി കോടതിയിൽ ഹാജരായി. രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ സന്ദർശനത്തിനിടെ ആസാമിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ് നൽകിയ കേസിൽ വാദം കേൾക്കുന്നതിനു രാഹുൽ ഗാന്ധി കോടതിയിലെത്തിയപ്പോഴാണ് ആർഎസ്എസിനെതിരായ നിലപാട് ആവർത്തിച്ചത്.


തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ ഉത്തർപ്രദേശിൽ നിർത്തിവച്ചാണ് രാഹുൽ ഗാന്ധി ഗോഹട്ടിയിലെ കോടതിയിൽ എത്തിയത്. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് പത്തോ പതിനഞ്ചോ ആളുകൾക്കു വേണ്ടിയാണെന്നും രാഹുൽ ഗോഹട്ടിയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.