എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി പാക്കിസ്‌ഥാനിൽ പ്രദർശിപ്പിക്കില്ല
എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി പാക്കിസ്‌ഥാനിൽ പ്രദർശിപ്പിക്കില്ല
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ കഥ പറയുന്ന സിനിമ എംഎസ് ധോണി ദ അൺടോൾഡ് സ്റ്റേറി പാക്കിസ്‌ഥാനിൽ പ്രദർശിപ്പിക്കില്ല. നാളെയാണു സിനിമ റിലീസ് ചെയ്യുന്നത്. പാക്കിസ്‌ഥാനിൽ സിനിമ വിതരണം ചെയ്യുന്ന ഐഎംജിസി ഗ്ലോബൽ എന്റർടെയ്ൻമെന്റാണ് ഇക്കാര്യമറിയിച്ചത്.

ഉറി സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തോടെ പാക്കിസ്‌ഥാനുമായുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് പരമ്പര പോലും ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്‌തമാക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തെത്തുർന്ന് മഹാരാഷ്ട്ര നവനിർമാൺ സേന ഇന്ത്യയിലുള്ള പാക്കിസ്‌ഥാൻ സിനിമാ താരങ്ങളോടു രാജ്യംവിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു.


നിലവിൽ രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളായതിനെത്തുർന്ന് പാക്കിസ്‌ഥാനിൽ സിനിമ റിലീസ് ചെയ്യുന്നില്ലെന്ന് ഐഎംജിസി ഗ്ലോബൽ എന്റർടെയിൻമെന്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.