റെയിൽവേയിൽ 78 ദിവസത്തെ വേതനം ബോണസ്
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിനു തുല്യമായ തുക ബോണസായി നൽകാൻ കാബിനറ്റ് അംഗീകാരം നൽകി. ആർപിഎഫ്, ആർപിഎസ്എഫ് സേനാംഗങ്ങൾ ഒഴികെയുള്ളവർക്കാണ് ആനൂകൂല്യം.

ഇതിന് 2090.96 കോടി രൂപ ചെലവാകും. ഉത്പാദനക്ഷമതയുമായി ബന്ധപ്പെടുത്തിയ ബോണസ് (പിഎൽബി) നോൺ ഗസറ്റഡ് ജീവനക്കാർക്കു മാത്രമാണ്. ദസറ, പൂജ അവധി ദിനങ്ങൾക്ക് മുമ്പുതന്നെ ബോണസ് തുക നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.