ജയലളിത ചർച്ചയ്ക്കില്ല; പകരം മന്ത്രി പഴനിസ്വാമി
ജയലളിത ചർച്ചയ്ക്കില്ല; പകരം മന്ത്രി പഴനിസ്വാമി
Tuesday, September 27, 2016 12:58 PM IST
ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട്, കർണാടക സംയുക്‌ത സമ്മേളനത്തിൽ മുഖ്യമന്ത്രി ജയലളിത പങ്കെടുത്തില്ല. തമിഴ്നാടിനെ പൊതുമരാമത്ത് മന്ത്രി ഇ.എസ്. പഴനിസ്വാമി പ്രതിനിധീകരിക്കും. കാവേരി കേസ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ഇന്നലെ അപ്പോളോ അശുപത്രിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പനിയും നിർജലീകരണവും മൂലം ഒരാഴ്ചയായി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണു ജയലളിത.

ഒരു മണിക്കൂർ നീണ്ട യോഗത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമാമോഹൻ റാവു, അഡ്വക്കറ്റ് ജനറൽ ആർ. മുത്തുകുമാരസ്വാമി, മുതിർന്ന ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.