ദളിതർക്കെതിരേ അക്രമം: എബിവിപി ജെഎൻയു ഘടകം വൈസ് പ്രസിഡന്റ് രാജിവച്ചു
Saturday, August 27, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ദളിതർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ബിജെപിയുടെ വിദ്യാർഥിസംഘടനയായ എബിവിപിയുടെ ജെഎൻയു ഘടകം വൈസ് പ്രസിഡന്റ് ജതിൻ ഗോര രാജിവച്ചു. ദളിതുകൾക്കെതിരായ അക്രമത്തിൽ സംഘടനയുടെ നിലപാട് തന്നെ തളർത്തിയെന്നാണു ജതിൻ പറയുന്നത്. സംഘടനയുമായി അഭിപ്രായവ്യത്യാസമുണ്ടായി ഈ വർഷം എബിവിപിയിൽനിന്നു രാജിവയ്ക്കുന്ന നാലാമത്തെ ആളാണ് ജിതിൻ. ഫെബ്രുവരിയിൽ എബിവിപി യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ് നർവാളും മറ്റു രണ്ടു പേരും രാജിവച്ചിരുന്നു. ഫെബ്രുവരി ഒമ്പതിനു ജെഎൻയു കാമ്പസിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദങ്ങളാണ് ഇവരുടെ രാജിയിൽ കലാശിച്ചത്.


മാസങ്ങൾക്കു മുമ്പു സർവകലാശാലാ കാമ്പസിനകത്ത് പുരാതന ഗ്രന്ഥമായ മനുസ്മൃതി കത്തിച്ചു പ്രതിഷേധിച്ച സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഗ്രന്ഥമാണ് മനുസ്മൃതി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ‘ജാതീയവും പുരുഷാധിപത്യപരവും അപഹാസ്യവുമായ എബിവിപിയിൽനിന്ന് എന്നെ ഞാൻ വേർപെടുത്തുന്നു’. എബിവിപി വൈസ് പ്രസിഡന്റ് സ്‌ഥാനത്ത്നിന്നു രാജിവയ്ക്കുന്നുവെന്നും ജിതിൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.