അരുണാചലിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു
അരുണാചലിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു
Monday, July 25, 2016 12:05 PM IST
ഇറ്റാനഗർ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ഫലമായി നോവ ദേയിംഗ് പുഴ കരകവിഞ്ഞതിനെത്തുടർന്ന് അരുണാചലിലെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ചാഗ്ലാംഗ് ജില്ലയിലെ ജയ്റാംപുരിലെ നൂറുകണക്കിനാളുകൾക്ക് വെള്ളപ്പൊക്കത്തെത്തുടർന്നു വീടുകൾ നഷ്‌ടപ്പെട്ടു.<യൃ><യൃ> ജില്ലയിലെ വെള്ളപ്പൊക്ക ദുരന്തം വിലയിരുത്താൻ ഉപമുഖ്യമന്ത്രി ചോവ്ന മേയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലം സന്ദർശിക്കുന്നുണ്ട്. ലോഹിത്, കാംലാംഗ്, ബെറെഗ്, തേഗാപനി തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചോംഗാം മേഖല വെള്ളപ്പൊക്കം ശക്‌തമായിരിക്കുകയാണ്. സംസ്‌ഥാനത്തു റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.