ദളിത് പെൺകുട്ടികൾക്കു നേരേയുണ്ടായ അതിക്രമം: കേന്ദ്രം ഇടപെടണമെന്നു മുല്ലപ്പള്ളി
ദളിത് പെൺകുട്ടികൾക്കു നേരേയുണ്ടായ അതിക്രമം: കേന്ദ്രം ഇടപെടണമെന്നു മുല്ലപ്പള്ളി
Monday, July 25, 2016 11:49 AM IST
ന്യൂഡൽഹി: തലശേരിയിലെ കുട്ടിമാക്കൂലിൽ ദളിത് പെൺകുട്ടികൾക്കെതിരേ നടന്ന സിപിഎം അതിക്രമത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരള സർക്കാരിനോടു നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ നിർദേശിക്കണം. ആക്രമണത്തെ കുറിച്ചു പരാതി നൽകിയ യുവതികളെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു കൈക്കുഞ്ഞുമായി ജയിലിൽ അടയ്ക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ, പട്ടികജാതി, വനിതാ കമ്മീഷനുകൾക്ക് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശൂന്യവേളയിൽ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.