യുപിയിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് 10 വിദ്യാർഥികൾ മരിച്ചു
യുപിയിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് 10 വിദ്യാർഥികൾ മരിച്ചു
Sunday, July 24, 2016 11:05 PM IST
ലക്നോ: യുപിയിലെ ബാദോഹി ജില്ലയിൽ, സ്കൂൾ വാനിൽ ട്രെയിനിച്ച് 10 വിദ്യാർഥികൾ മരിച്ചു. ആളില്ലാ ലെവൽക്രോസിലാണ് അപകടമുണ്ടായത്. ഇതുവഴി സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. അപകടത്തിൽ ഇരുപതോളം പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. ബാദോഹിയിലെ ടെൻഡർ ഹാർട്ട് സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. 19 കുട്ടികളാണ് സ്കൂൾ വാനിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.