അഫ്ഗാനിൽ തീവ്രവാദികൾ തട്ടികൊണ്ടുപോയ ഇന്ത്യൻ യുവതിയെ മോചിപ്പിച്ചു
അഫ്ഗാനിൽ തീവ്രവാദികൾ തട്ടികൊണ്ടുപോയ ഇന്ത്യൻ യുവതിയെ മോചിപ്പിച്ചു
Friday, July 22, 2016 9:24 PM IST
ന്യൂഡൽഹി: അഫ്ഗാനിസ്‌ഥാനിലെ കാബുളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ യുവതി ജൂഡിത് ഡിസൂസയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ജൂൺ ഒമ്പതിനാണ് കോൽക്കത്ത സ്വദേശിനിയായ ജൂഡിത്തിനെ തട്ടിക്കൊണ്ടുപോയത്. രാജ്യാന്തര എൻജിഒ ആയ അഗ ഖാൻ ഫൗണ്ടേഷനിൽ സീനിയർ ടെക്നിക്കൽ അഡ്വൈസറായിരുന്നു ജൂഡിത്. ജൂൺ രണ്ടാം വാരം ഇന്ത്യയിലേക്ക് മടങ്ങാൻ തയാറായിരിക്കെയായിരുന്നു ഇവരെ കാബുളിൽവച്ച് തട്ടിക്കൊണ്ടു പോയത്.


ജൂഡിത്തിന്റെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നിരന്തര പ്രയത്നത്തിലായിരുന്നു. അഫ്ഗാനിലെ ഇന്ത്യൻ അംബാസഡർ മൻപ്രീത് വോറയുടെ ഇടപെടലുകളും ഫലംകണ്ടു. ജൂഡിത്തിന്റെ മോചനത്തിനു കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രിക്ക് നിവേദനം നല്കിയിരുന്നു. തുടർന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘനിയുമായി മോദി ബന്ധപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.