കാത്തിരിപ്പിന് ഒടുവിൽ കബാലി എത്തി
കാത്തിരിപ്പിന് ഒടുവിൽ കബാലി എത്തി
Friday, July 22, 2016 12:49 PM IST
ചെന്നൈ: കാത്തിരിപ്പിന് ഒടുവിൽ സൂപ്പർ സ്റ്റാർ രജനികാന്ത് അഭിനയിച്ച സിനിമ കബാലി തിയറ്ററുകളിൽ എത്തി. ഇന്നലെ പുലർച്ചെ നാലിനായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. ലോകത്ത് ആകമാനം നാലായിരത്തിൽ അധികം തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു. തമിഴ്നാട്ടിൽ തന്നെ 1000 സ്ക്രീനുകളിലായിരുന്നു പ്രദർശനം. യുഎസ്, യുകെ, മലേഷ്യ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലും പ്രദർശനം നടന്നു. ആയിരം ലിറ്റർ പാലുകൊണ്ട് രജനികാന്തിന്റെ ഭീമൻ കട്ടൗട്ടിൽ പാൽ അഭിഷേകം നടത്തിയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്.


ആരാധകരുടെ ബഹളംമൂലം ചിത്രത്തിലെ പല സംഭാഷണങ്ങളും പ്രേക്ഷകർക്കു കേൾക്കാൻ സാധിച്ചില്ല. കേരളത്തിൽ 300 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. ബംഗളൂരുവിൽ എയർഏഷ്യ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. കൊച്ചടിയനും ലിങ്കയ്ക്കും ശേഷം എത്തുന്ന രജനി ചിത്രമാണ് കബാലി. കൊച്ചടിയനും ലിങ്കയും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.