എഎപി എംഎൽഎ ദിനേശ് മൊഹാനിയ അറസ്റ്റിൽ
എഎപി എംഎൽഎ ദിനേശ് മൊഹാനിയ അറസ്റ്റിൽ
Saturday, June 25, 2016 5:00 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വസതിയിൽ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് നാടകീയമായി എത്തി എംഎൽഎയെ അറസ്റ്റ് ചെയ്തത്. തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണത്തിന് തെക്കൻ ഡൽഹിയിലെ തുക്ലകാബാദിൽ വച്ച് എംഎൽഎ ഒരു മുതിർന്ന പൗരനെ മർദ്ദിച്ചു എന്ന കേസിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. <യൃ><യൃ> വെള്ളിയാഴ്ച വൈകിട്ട് എംഎൽഎയ്ക്ക് നോട്ടീസ് നൽകാൻ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പരാതിയെക്കുറിച്ച് വിവരങ്ങൾ ആരായാൻ അദ്ദേഹം പോലീസുമായി സഹകരിക്കാനും തയാറായില്ല. ഇതേതുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് തെക്കൻ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഈശ്വർ സിംഗ് പറഞ്ഞു. <യൃ><യൃ> ജലവിതരണം തടസപ്പെട്ടതിൽ പരാതി പറയാൻ എത്തിയ വനിതകളോട് എംഎൽഎ മോശമായി പെരുമാറി എന്ന കേസിലും വ്യാഴാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.