റാഗിംഗ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: കർണാടകയിലെ നഴ്സിംഗ് കോളജിൽ മലയാളി ദളിത് വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വാർത്തകളുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ കർണാടക ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് നോട്ടീസയച്ചു. വിദ്യാർഥിനിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കുമായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ എസ്പി എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ റാഗിംഗ് നിരോധിച്ചിട്ടുള്ളതാണെന്നും ഈ വൃത്തികെട്ട ശീലം തുടച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.