റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നു
റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നു
Friday, June 24, 2016 2:59 AM IST
ചെന്നൈ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തി. ചോലായിമേട് സ്വദേശി എസ്.സ്വാതി (24) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം നുങ്കമ്പക്കം റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുലർച്ചെ 6.30–നായിരുന്നു സംഭവം. ജോലിക്ക് പോകാൻ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.<യൃ><യൃ>സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെയാണ്. രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന യുവതിയുടെ അടുത്തേയ്ക്ക് പച്ച ഷർട്ടും കറുത്ത പാന്റും അണിഞ്ഞ യുവാവ് എത്തി. പിന്നീട് ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് യുവാവ് തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചെങ്കിലും നിലത്ത് വീണുപോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം കണ്ടു ഞെട്ടിത്തരിച്ച മറ്റുള്ളവർ അൽപ നേരത്തേയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ നിന്നു. ഈ സമയം അക്രമി സ്‌ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.<യൃ><യൃ>യുവതിയുടെ കഴുത്തിലും മുഖത്തുമാണ് കൂടുതൽ വെട്ടേറ്റത്. ഇവർ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. ജോലിക്ക് പോകാൻ യുവതി എല്ലാ ദിവസവും എത്തുന്ന സ്റ്റേഷനാണിത്. കമ്പനി ബസിലാണ് ഇവർ പതിവായി മടങ്ങിയെത്തുന്നത്. പതിവ് പോലെ പിതാവ് യുവതിയെ വാഹനത്തിൽ സ്റ്റേഷനിൽ വിട്ടു നിമിഷങ്ങൾക്കകമാണ് ആക്രമണം നടന്നത്.<യൃ><യൃ>സ്വാതിയെ വ്യക്‌തിപരമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് വിവരങ്ങൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലാത്തതിനാൽ കൊലപാതകിയുടെ ദൃശ്യങ്ങളും ലഭ്യമായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കി രണ്ടു മണിക്കൂറിന് ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.<യൃ><യൃ>ബുധനാഴ്ച ചെന്നൈയ്ക്ക് സമീപം വ്യാസർപാഡിയിൽ അഭിഭാഷകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവവുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.