ആം ആദ്മി എംഎൽഎ വനിതകളോട് അപമര്യാദയായി പെരുമാറിയെന്നു പരാതി
Thursday, June 23, 2016 12:46 PM IST
ന്യൂഡൽഹി: ജലവിതരണം സംബന്ധിച്ചു പരാതി പറയാൻ ചെന്ന വനിതകളോടു ആം ആദ്മി പാർട്ടി എംഎൽഎ അപമര്യാദയായി പെരുമാറിയെന്നു പരാതി. സംഗം വിഹാർ എംഎൽഎ ദിനേശ് മൊഹാനിക്കെതിരേയാണ് ആരോപണം. നൂർ ബാനു എന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ സംഘമാണ് പരാതി നൽകിയത്.

വെള്ളമില്ലെന്ന പരാതിയുമായി മാസങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയതിനു ശേഷമാണ് എംഎൽഎയുടെ ഓഫീസിലെത്തിയതെന്നും പരാതി പറഞ്ഞ തങ്ങളെ അവഹേളിക്കുകയും ഓഫീസിലുള്ളവർ തങ്ങളെ ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീകൾ പറയുന്നു. സ്ത്രീകളുടെ പരാതിയിൽ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമത്തിനു മുതിരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം എംഎൽഎക്കെതിരേ കേസെടുത്തിട്ടുണ്ട്.


എന്നാൽ, ജല മാഫിയയും പ്രാദേശിക ബിജെപി ഘടകവും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പരാതിയെന്ന് അദ്ദേഹം പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.