നാനൂറിലേറെ ഇന്ത്യക്കാർ പാക് ജയിലിൽ
Thursday, June 23, 2016 12:46 PM IST
ന്യൂഡൽഹി: അഞ്ച് സ്ത്രീകളും 355 മത്സ്യത്തൊഴിലാളികളുമുൾപ്പെടെ നാനൂറിലേറെ ഇന്ത്യക്കാർ പാക്കിസ്‌ഥാൻ ജയിലിൽ കഴിയുന്നതായി റിപ്പോർട്ട്. 2015 ജൂലൈ 15 വരെയുള്ള കണക്കാണിത്.

ഇരുരാജ്യങ്ങളിലേയും പൗരന്മാർ ഉൾപ്പെട്ട സ്വതന്ത്ര സംഘടനയാണ് വിവരങ്ങൾ നൽകിയത്. ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘാസ് ഇ ദോസ്തി എന്ന സ്വതന്ത്ര സംഘടന പ്രവർത്തിക്കുന്നത്.

2008ലെ ധാരണപ്രകാരമാണ് രണ്ടു രാജ്യങ്ങളും അയൽരാജ്യത്തെ തടവുകാരുടെ വിവരം കൈമാറുന്നത്. ജയിൽശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിൽ തുടരുന്നത് ഒഴിവാക്കാൻ ഈ വിവരം സഹായിക്കുമെന്ന് സംഘടനയുടെ സ്‌ഥാപകൻ രവി നിതേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.