മുല്ലപ്പെരിയാർ: തമിഴ്നാടുമായി ചർച്ചയ്ക്കാണ് ആഗ്രഹിക്കുന്നതെന്നു മന്ത്രി
മുല്ലപ്പെരിയാർ: തമിഴ്നാടുമായി ചർച്ചയ്ക്കാണ് ആഗ്രഹിക്കുന്നതെന്നു മന്ത്രി
Wednesday, June 22, 2016 1:09 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിഷയത്തിൽ തമിഴ്നാടുമായി ഏറ്റുമുട്ടലിനല്ല, ചർച്ച ചെയ്യാനാണു ശ്രമിക്കുന്നതെന്ന് സംസ്‌ഥാന ജലമന്ത്രി മാത്യു ടി. തോമസ്.

അണക്കെട്ട് സംബന്ധിച്ച് സ്‌ഥലത്തുള്ളവർക്കു മാത്രമല്ല കേരളത്തിനു മുഴുവൻ ആശങ്കയാണുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ നടത്തിയ നിയമ പോരാട്ടങ്ങൾ ഉദ്ദേശിച്ച ഫലമുണ്ടാക്കാനായിട്ടില്ല. അതാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും മാത്യു ടി. തോമസ് വ്യക്‌തമാക്കി.


കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്‌ഥാന ജലവിഭവ മന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക ഇപ്പോഴുമുണ്ട്.

അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതാണ് മുഖ്യമന്ത്രി പറഞ്ഞത്. പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്നു മാത്യു ടി. തോമസ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.