ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വ്യാപക ഇടിമിന്നൽ: 103 പേർ മരിച്ചു
Wednesday, June 22, 2016 1:09 PM IST
പാറ്റ്ന/ലക്നോ: രണ്ടുദിവസമായി തുടരുന്ന ശക്‌തമായ മഴയിലും ഇടിമിന്നലിലും ബിഹാറിലും യുപിയിലും ജാർഖണ്ഡിലുമായി 103 പേർ മരിച്ചു. ബിഹാറിൽ 57 പേരും യുപിയിൽ 42 പേരും ജാർഖണ്ഡിൽ നാലു പേരുമാണ് മരിച്ചത്. മൂന്നു സംസ്‌ഥാനങ്ങളിൽ നിരവധിപ്പേർക്കു പരിക്കേറ്റു.

ബിഹാറിലെ പാറ്റ്ന ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ആറും, ബക്സർ ജില്ലയിൽ അഞ്ചും, നളന്ദ, ഭോജ്പുർ, റോഹ്താസ്,കൈമർ, ഔറംഗബാദ്, പുർണിയ തുടങ്ങി ജില്ലകളിൽ നാലുവീതം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു ജില്ലകളിൽ അഞ്ചു പേർ മരിച്ചു. ഗ്രാമീണ മേഖലയിൽ 19 ആളുകൾ മരിച്ചു. ബിഹാർ സർക്കാർ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ അടിയന്തര സഹായം നൽകി. ജാർഖണ്ഡിൽ ഇടിമിന്നലിൽ രണ്ടു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണു മരിച്ചത്. ഹാദിയതൻഡ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ഇടിമിന്നലിൽ മരിച്ചത് 2014ലാണ്. 2500ലേറെ ആളുകളാണ് ആ വർഷം മരിച്ചത്. ബംഗ്ലാദേശിൽ ഈവർഷം ഇതുവരെ ഇടിമിന്നലിൽ 261 പേർ മരിച്ചു. കഴിഞ്ഞവർഷം 265 പേരാണു മരിച്ചത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.