സംഘർഷമല്ല ചർച്ചയാണു വേണ്ടതെന്നു പിണറായി
സംഘർഷമല്ല ചർച്ചയാണു വേണ്ടതെന്നു പിണറായി
Sunday, May 29, 2016 11:56 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സംഘർഷമല്ല ചർച്ചയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട യാഥാർഥ്യം മനസിലാക്കണം. പുതിയ ഡാം നിർമിക്കാൻ കേരളത്തിന് ഒറ്റയ്ക്കു കഴിയില്ല. നിയമസഭ പാസാക്കിയ പ്രമേയത്തിലും ഇക്കാര്യം വ്യക്‌തമാണ്. രണ്ടു സംസ്‌ഥാനങ്ങളുടെയും സഹകരണത്തോടെ മാത്രമേ പുതിയ ഡാം നിർമിക്കാൻ കഴിയൂവെന്നും ഇന്നലെ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.


മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സംയുക്‌ത സമരസമിതിയുമായി ചർച്ചയ്ക്കു തയാറെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.