പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ആറു പ്രാദേശിക ഭാഷകളിൽ
പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ആറു പ്രാദേശിക ഭാഷകളിൽ
Sunday, May 29, 2016 11:56 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ുാശിറശമ.ഴീ്.ശി) മലയാളം അടക്കം ആറു പ്രാദേശിക ഭാഷകളിൽ. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ മറാത്തി, ഗുജറാത്തി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണു വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഭാഷകളിലുള്ള വെബ്സൈറ്റിന്റെ പരിഷ്കരിച്ച രൂപം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു.

നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് വെബ്സൈറ്റ് ലഭ്യമായിരുന്നത്. എല്ലാ ഭാഷയിലുള്ളവരോടും സംസാരിക്കാനും സംവദിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നു സുഷമ സ്വരാജ് പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളുമായി പ്രധാനമന്ത്രിക്ക് ഇതിലൂടെ സംവദിക്കാനാവും. ഘട്ടംഘട്ടമായി മറ്റു ഭാഷാ പതിപ്പുകൾ കൂടി ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് ട്വിറ്ററിൽ കുറിപ്പിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വെബ്സൈറ്റുകൾ ഇനിയും എല്ലാവരോടും സംവദിക്കാനുള്ള ശക്‌തി വർധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.