നാരായണസ്വാമി ഇന്നു ലഫ്.ഗവർണറെ കാണും
Sunday, May 29, 2016 11:56 AM IST
പുതുച്ചേരി/ചെന്നൈ: പുതുച്ചേരിയിൽ മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് വി. നാരായണസ്വാമി ചുമതലയേൽക്കും. ലഫ്.ഗവർണർ കിരൺ ബേദിയെ അദ്ദേഹം ഇന്നുരാവിലെ 10ന് സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അനുമതിക്കായി അംഗങ്ങളുടെ പട്ടിക സമർപ്പിക്കും. ലഫ്. ഗവർണറായി കിരൺ ബേദി ഇന്നലെ സത്യപ്രതി ജ്‌ഞ ചെയ്തിരുന്നു .30 അംഗ നിയമസഭയിൽ 15 കോൺഗ്രസ് അംഗങ്ങളാണുള്ളത്. രണ്ട് ഡിഎംകെ അംഗങ്ങളുടെ പിന്തുണയും കോൺഗ്രസിനുണ്ട്. നേരത്തേ ചെന്നൈയിലെത്തി കരുണാനിധിയെ സന്ദർശിച്ച് പിന്തുണ നൽകുന്ന കത്ത് വാങ്ങിയിരുന്നു.


ഈമാസം 16ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ നാരായണസ്വാമി മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാൻ ഇപ്പോൾ ആവശ്യമില്ലെങ്കിലും മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ആറുമാസത്തിനുള്ളിൽ കോൺഗ്രസിന്റെ ഒരു അംഗത്തെ രാജിവയ്പിച്ച് ആ സീറ്റിൽ മത്സരിച്ച് ജയിക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.