ദളിത് ക്രിസ്ത്യാനികളെ പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്
Sunday, May 29, 2016 11:48 AM IST
ചെന്നൈ: ദളിത് ക്രിസ്ത്യാനികളെയും മത്സ്യത്തൊഴിലാളികളെയും എസ്സി–എസ്ടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നു ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മന്ത്രിസഭയിൽ നരികുറവൻ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനുള്ള നന്ദിയും കരുണാനിധി പ്രകടിപ്പിച്ചു. കാലങ്ങളായുള്ള ഡിഎംകെയുടെ അഭ്യർഥനയാണ് നരികുറവൻ വിഭാഗത്തെ സംവരണത്തിൽ ഉൾപ്പെടുത്തിയതിലൂടെ സഫലമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.