പശ്ചിമഘട്ടം: ജനങ്ങളെ മുൻനിർത്തിയുള്ള നിലപാടെന്നു മുഖ്യമന്ത്രി
പശ്ചിമഘട്ടം: ജനങ്ങളെ മുൻനിർത്തിയുള്ള  നിലപാടെന്നു മുഖ്യമന്ത്രി
Saturday, May 28, 2016 11:58 AM IST
ന്യൂഡൽഹി: പശ്ചിമഘട്ട കാര്യത്തിൽ എൽഡിഎഫ് സർക്കാർ ജനങ്ങളെ കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിക്കും. വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ അപായപ്പെടുത്തുന്ന അവസ്‌ഥയുണ്ടാകരുത്. ജനവാസ കേന്ദ്രങ്ങളെ ഇതിൽ നിന്നൊഴിവാക്കുക തന്നെ വേണം.

കഴിഞ്ഞ സർക്കാർ സ്വീകരിച്ച പല നിലപാടുകളും ദുരന്ത ഫലങ്ങൾക്കിടയാക്കി. ഗോവ സർക്കാർ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി. അതെല്ലാം ജനവാസ കേന്ദ്രമെന്നു ചൂണ്ടിക്കാട്ടിയാണ്. ഇതൊന്നും മുൻ സർക്കാർ ചെയ്തില്ല. എന്നാൽ, പരിസ്‌ഥിതി സംരക്ഷണത്തിന് തങ്ങൾ എതിരുമല്ല. പരിസ്‌ഥിതിയെ കണ്ടു കൊണ്ടുള്ള വികസനമാണു തങ്ങളുടെ മുന്നിലുള്ളതെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.