സർക്കാരിന് ഉപദേശകൻ വേണ്ടിവരുമെന്നു മുഖ്യമന്ത്രി
സർക്കാരിന് ഉപദേശകൻ  വേണ്ടിവരുമെന്നു മുഖ്യമന്ത്രി
Saturday, May 28, 2016 11:58 AM IST
ന്യൂഡൽഹി: കേരളത്തിലെ എൽഡിഎഫ് സർക്കാരിന് ഉപദേശകനുണ്ടാകുമെന്നു പിണറായി വിജയൻ. തനിക്കു തന്നെ ഏറെ ഉപദേശങ്ങൾ ആവശ്യമുണ്ടെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയത്. ഇതുണ്ടാകുമ്പോൾ നിങ്ങൾ എതിർത്തേക്കരുതെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി തുടക്കക്കാരനാണ്. അതിനാൽ തനിക്കു തന്നെ ഏറെ ഉപദേശങ്ങൾ ആവശ്യമാണ്.

ഇതു സംബന്ധിച്ചു തീരുമാനം എടുക്കുമ്പോൾ അറിയിക്കാമെന്നും മുൻകൂട്ടി അറിയിക്കേണ്ട കാര്യമില്ലല്ലോ എന്നും പിണറായി വിജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.