മുംബൈ നമോ ടീസ്റ്റാൾ ബിജെപിയുടെ ഔദ്യോഗിക പദ്ധതിയല്ലെന്ന്
Saturday, May 28, 2016 11:29 AM IST
മുംബൈ: മുംബൈ നഗരത്തിലെ നമോ ടീ സ്റ്റാൾ ബിജെപിയുടെ ഔദ്യോഗിക പദ്ധതിയല്ലെന്നു ബിജെപി മുംബൈ ഘടകം പ്രസിഡന്റ് അഷിഷ് ഷീലർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ എന്ന പേരു നിർദേശിച്ചത് ശ്രദ്ധയിൽപ്പെടുകയും ഈ പേര് പ്രകാശ് ഗംഗാധർ എന്നയാളോടു പറഞ്ഞപ്പോൾ അയാൾ ഈ പേര് ടീ ഷോപ്പിന് നൽകുകയായിരുന്നുവെന്ന് അഷിഷ് ഷീലർ പറഞ്ഞു.

ശിവസേന ശിവ് വടാപാവ് പദ്ധതി തുടങ്ങിയിരുന്നു. ഇതു കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ബോളിവുഡ് നടൻ ഋഷി കപൂർ ഗാന്ധി കുടുംബത്തിന്റെ പേരുകൾ ഇടുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.


മുംബൈയിലെ എത്ര റോഡുകൾക്കാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത്. ഇതിന് ഒരു പരിധി വേണമെന്ന് അഷിഷ് ഷീലർ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.