അഗസ്ത വെസ്റ്റ്ലാൻഡ്: ഹർജിയിൽ കേന്ദ്രത്തിനു നോട്ടീസ്
അഗസ്ത വെസ്റ്റ്ലാൻഡ്: ഹർജിയിൽ കേന്ദ്രത്തിനു നോട്ടീസ്
Friday, May 6, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും സിബിഐക്കും നോട്ടീസയച്ചു. അഭിഭാഷകനായ എം.എൽ. ശർമ നൽകിയ ഹർജിയിൽ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചത്.

വിവാദ ഇടപാട് അന്വേഷിക്കാൻ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ ഇറ്റാലിയൻ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന കത്തിൽ സോണിയാ ഗാന്ധി അടക്കമുള്ളവരെ കുറിച്ചു പരാമർശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. രാഷ്ര്‌ടപതിക്കും ഉപരാഷ്ര്‌ടപതിക്കും അടക്കം 12 വിവിഐപികൾക്കായി ഹെലികോപ്റ്റർ വാങ്ങുന്നതിനായി അഗസ്ത വെസ്റ്റ്ലാൻഡുമായി കരാറുണ്ടാക്കിയ സംഭവത്തിൽ 2013ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.