മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ: മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു
Friday, May 6, 2016 12:11 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ എഴുപതു വയസിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചു. ഇതു സംബന്ധിച്ചു മുതിർന്ന പൗരന്മാരുടെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ റെഗുലേറ്ററി ബോർഡ് സ്പെഷൽ ചെയർമാൻ വി.കെ. ബീരാൻ ഉന്നയിച്ച വിഷയത്തിന്റെ അടിസ്‌ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മുതിർന്ന പൗരന്മാർക്കു പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.


വരുന്ന മേയ് 16നു കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിർദേശം ഉയർന്നു വന്നിരിക്കുന്നത്. വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനയച്ച കത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.