കേന്ദ്ര സഹമന്ത്രി ബബൂൽ സുപ്രിയോയ്ക്കു പരിക്ക്
കേന്ദ്ര സഹമന്ത്രി ബബൂൽ സുപ്രിയോയ്ക്കു പരിക്ക്
Friday, May 6, 2016 12:11 PM IST
ന്യൂഡൽഹി: കേന്ദ്ര നഗരവികസന ഭവനനിർമാണ സഹമന്ത്രി ബബൂൽ സുപ്രിയോയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കു പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന ക്രൂസർ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽ മന്ത്രിയുടെ കൈമുട്ടിനു പരിക്കേറ്റു.

എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. മകളെ സ്വീകരിക്കാൻ ബൈക്കിലാണ് അദ്ദേഹം വിമാനത്താവളത്തിലേക്കു പോയത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.