സിലബസിൽ യോഗ ഉൾപ്പെടുത്തണമെന്നു കേന്ദ്ര സർക്കാർ
Friday, May 6, 2016 11:22 AM IST
ന്യൂഡൽഹി: യോഗ പാഠ്യവിഷയമാക്കി സിലബസിൽ ഉൾപ്പെടുത്തണമെന്നു സംസ്‌ഥാനങ്ങളോട് കേന്ദ്ര സർക്കാർ. വിദ്യാർഥികൾ ഐച്ഛികമായി തെരഞ്ഞെടുക്കാവുന്ന വിധം യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണു നിർദേശം. ഇതു നിർബന്ധപ്പമാക്കില്ലെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്ക് ലോക്സഭയിൽ വ്യക്‌തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും സംസ്‌ഥാനങ്ങൾക്കു കത്തയക്കും.

അടുത്ത അധ്യയന വർഷം മുതൽ യോഗ പാഠ്യപദ്ധയിൽ ഉൾപ്പെടുത്തുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പോലീസ് സേനയിലും പ്രതിരോധ വിഭാഗത്തിലും യോഗ നിർബന്ധമാക്കാൻ ആലോചനയുണ്ട്. പോലീസുകാർക്ക് യോഗ പരിശീലനത്തിനായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. രണ്ടാമത് അന്താരാഷ്ര്‌ട യോഗ ദിനാചരണം ഈ വർഷം ജൂൺ 21 നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.