ബംഗാൾ: 84 ശതമാനം പോളിംഗ്
ബംഗാൾ: 84 ശതമാനം പോളിംഗ്
Thursday, May 5, 2016 12:14 PM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ആറാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പിൽ 84 ശതമാനം പോളിംഗ്.
ഇതാദ്യമായി കൂച്ച് ബിഹാറിലെ അതിർത്തി ഗ്രാമത്തിലുള്ളവർക്ക് ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. അതോടെ ഒരു റിക്കാർഡും പിറന്നു. 103 വയസുള്ള അസ്ഗർ അലി ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ കന്നിവോട്ടർ എന്ന റിക്കാർഡ് സ്വന്തമാക്കി.

ബംഗ്ലാദേശുമായുള്ള ധാരണപ്രകാരം ഏതാനും അതിർത്തിഗ്രാമങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യയുടെ ഭാഗമാക്കിയിരുന്നു. അതുപോലെതന്നെ ഇന്ത്യയിൽ ബംഗ്ലാദേശികൾ താമസിച്ചിരുന്ന അതിർത്തിപ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.


രണ്ട് ജില്ലകളിലായി 25 നിയോജക മണ്ഡലങ്ങളിലാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. 58 ലക്ഷം വോട്ടർമാരാണ് ഇന്നലെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 18 വനിതകൾ ഉൾപ്പെടെ 170 സ്‌ഥാനാർഥികളാണ് ഇവിടെയുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.