മെമു ഇടിച്ച് തിരുവനന്തപുരം മെയിൽ പാളംതെറ്റി
Thursday, May 5, 2016 12:14 PM IST
ചെന്നൈ: ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് മെയിൽ അപകടത്തിൽപ്പെട്ട് ഏഴ് പേർക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാത്രി 8.20നാണ് അപകടം. പട്ടാഭിരാമൻ സ്റ്റേഷനടുത്ത് തിരുവനന്തപുരം മെയിലിൽ മെമു ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കോച്ചുകൾ പാളംതെറ്റി. അപകടത്തെത്തുടർന്നു ചെന്നൈ–തിരുവള്ളൂർ മേഖലയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.