സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകും
സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകും
Tuesday, February 9, 2016 12:07 AM IST
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിക്കുന്നവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച 7.6 ശതമാനമാകും; ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തെ വളര്‍ച്ച 7.3 ശതമാനമായിരുന്നു.

സെന്‍ട്രല്‍ സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകളാണിത്. 2014-15 ല്‍ 7.2 ശതമാനം വളര്‍ന്ന സ്ഥാനത്താണ് ഇക്കൊല്ലം 7.6 ശതമാനം പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ ത്രൈമാസത്തെ 7.3 ശതമാനം വളര്‍ച്ച തലേവര്‍ഷം ഇതേ ത്രൈമാസത്തെ 7.1 ശതമാനത്തേക്കാള്‍ മെച്ചമാണ്. എന്നാല്‍, സെപ്റ്റംബര്‍ ത്രൈമാസത്തെ 7.7 ശതമാനത്തിലും കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.