യുഎസിലേക്കു കുട്ടികളെ കടത്തുന്ന സംഘം പിടിയില്‍
Tuesday, February 9, 2016 12:26 AM IST
ബംഗളൂരു: വ്യാജരേഖകള്‍ നിര്‍മിച്ചു കുട്ടികളെ യുഎസിലേക്കു കടത്തുന്ന വന്‍സംഘം ബംഗളൂരുവില്‍ പിടിയിലായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റുമാരുടെ സഹായത്തോടെ ബംഗളൂരുവിലെത്തിക്കുന്ന കുട്ടികള്‍ക്കു വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു ദമ്പതിമാര്‍ക്കൊപ്പം യുഎസിലേക്കു കടത്തിവിടുന്നതാണു സംഘത്തിന്റെ രീതി. സംഘത്തലവന്‍ ഉദയ് പ്രതാപ് സിംഗ് ഉള്‍പ്പെടെ 16 പേരാണു പിടിയിലായതെന്നു മനുഷ്യക്കടത്തു സംഘത്തെ പിടികൂടിയ പ്രത്യേകസംഘത്തിന്റെ തലവന്‍ പി. ഹരിശേഖരന്‍ പറഞ്ഞു. പ്രതികളുടെ താമസസ്ഥലത്തുനിന്നു വ്യാജ പാസ്പോര്‍ട്ടുകളും ബാങ്ക് പാസ്ബുക്കുകളും ഉള്‍പ്പെടെ നിരവധി രേഖകള്‍ കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.