ഹഫീസ് സയീദിനു പാക് സേനയുടെ മൌനാനുവാദമെന്നു ബിഎസ്എഫ്
Friday, November 27, 2015 12:29 AM IST
ജമ്മു: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത് ഉദ്ദവ തലവനുമായ ഹാഫീസ് സയീദ് അതിര്‍ത്തിമേഖലകളിലെ ഭീകരവാദികളെ സന്ദര്‍ശിക്കുകയും ഇന്ത്യയെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ബിഎസ്എഫ്. ഇതിനു പാക്കിസ്ഥാന്‍ സുരക്ഷാസേനയുടെ മൌനാനുവാദമുണ്െടന്നും ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം വര്‍ധിക്കുന്നുണ്േടാ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ഉത്തരം പറയവേയാണു സയീദ് ഭീകരക്യാമ്പുകളില്‍ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളെക്കുറിച്ചു ശര്‍മ വെളിപ്പെടുത്തിയത്. സിയാല്‍കോട്ടിലും പാക്കിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലും സയീദ് സന്ദര്‍ശനം നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നു പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്െടങ്കില്‍ സയീദിനെ പോലെയുള്ളവരെ തടയുകയാണു വേണ്ടത്- ശര്‍മ കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.