പൃഥ്വി-രണ്ട് മിസൈല്‍ പരീക്ഷണം വിജയം
പൃഥ്വി-രണ്ട് മിസൈല്‍ പരീക്ഷണം വിജയം
Friday, November 27, 2015 12:19 AM IST
ബാലസോര്‍:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ വാഹകശേഷിയുള്ള പൃഥ്വി-രണ്ട് മിസൈലിന്റെ പരീക്ഷണം വിജയകരം. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന പൃഥ്വി രണ്ട് 350 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷി ഉള്ളതാണ്. ചന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണു പരീക്ഷണം നടത്തിയത്.

500 മുതല്‍ 1000 വരെ കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണിത്. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെയും (എസ്എഫ്സി) ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെയും(ഡിആര്‍ഡിഒ) മേല്‍നോട്ടത്തിലാണു പരീക്ഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.