പട്ടാള ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു
പട്ടാള ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു
Thursday, November 26, 2015 12:17 AM IST
ശ്രീനഗര്‍: വടക്കന്‍ കാഷ്മീരില്‍ കൈവശരേഖയ്ക്കടുത്തുള്ള താംഗ്ദറില്‍ പട്ടാളക്യാമ്പ് ആക്രമിച്ച മൂന്നു ഭീകരരെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. ക്യാമ്പില്‍ ജനറേറ്റര്‍ കൈകാര്യം ചെയ്തിരുന്ന ഒരു നാട്ടുകാരനും കൊല്ല പ്പെട്ടു. പാക്കിസ്ഥാ ന്‍ ആസ്ഥാനമായു ള്ള ജയിഷ് ഇ മുഹ മ്മദ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.

ഗൂര്‍ഖാ റൈഫിള്‍സിന്റെ ക്യാമ്പില്‍ രാവിലെ 6.15നാണ് ആക്രമണമുണ്ടായത്. മൂന്ന് എകെ 47 എസ് റൈഫിളുകളും അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും സഹിതമാണ് അവര്‍ വന്നത്. ധാരാളം ഗ്രനേഡുകളും റൈഫിളിനുവേണ്ട തിരകളും അവരുടെ പക്കലുണ്ടായിരുന്നു. ക്യാമ്പിനു സമീപത്തുണ്ടായിരുന്ന ഇന്ധന ഡിപ്പോയ്ക്കു ഭീകരര്‍ തീവച്ചു.


ക്യാമ്പിന്റെ പിന്നിലൂടെ വന്നു വെടിയുതിര്‍ത്ത ഭീകരരെ പട്ടാളത്തിന്റെ ദ്രുതകര്‍മ വിഭാഗം വളഞ്ഞു. നാലുമണിക്കൂറിലേറെ നീണ്ട വെടിവയ്പിനുശേഷം മൂന്നു പേരും കൊ ല്ലപ്പെട്ടു.

കുപ്വാര ജില്ലയിലാണു സംഭവം. ഈ ജില്ലയില്‍ പത്തുദിവസത്തിനുള്ളില്‍ ഭീകരരുമായുള്ള നാലാമത്തെ ഏറ്റുമുട്ടലാണ് ഇന്നലത്തേത്. ഇവയില്‍ ഒരു കേണല്‍ കൊല്ലപ്പെടുകയും ഒരു ലഫ്റ്റനന്റ് കേണലിനും രണ്ടു ജവാന്മാര്‍ക്കും പരിക്കേല്‍ക്കുകയുമുണ്ടായി. ജില്ലയിലെ ഹന്ദ്വാര വനങ്ങളിലേക്ക് പാക്കിസ്ഥാനില്‍നിന്നു ഭീകരര്‍ നുഴഞ്ഞുകയറിയതായി സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.